ത്രിപുരയിൽ പലയിടത്തും സംഘർഷം: ബിജെപി വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് സിപിഎം

tripura

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനിടെ പലയിടത്തും സംഘർഷം. ബിജെപി വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്തുവന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. ത്രിപുരയിലെ രാംനഗർ, കക്രാബാൻ, അമർപൂർ എന്നിവിടങ്ങളിലെ സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്

ധൻപൂരിൽ സംഘർഷം നടക്കുന്നുവെന്ന് ആരോപിച്ച മണിക് സർക്കാർ ബിജെപിയെ കുറ്റപ്പെടുത്തി. പിന്നാലെ ശാന്തിർബസാർ, ഹൃഷ്യാമുഖ് എന്നിവിടങ്ങളിലെ സംഘർഷ ദൃശ്യങ്ങളും സിപിഎം പുറത്തുവിട്ടു. വോട്ടർമാരെ വടികളും മറ്റുമുപയോഗിച്ച് ആക്രമിക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. 

ബിജെപി സംഘർഷം അഴിച്ചുവിടുകയാണെന്ന് തിപ്ര മോത പാർട്ടിയും ആരോപിച്ചു. അക്രമത്തെ കുറിച്ചും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനെ കുറിച്ചും പരാതി നൽകിയതായും തിപ്ര മോത അറിയിച്ചു.
 

Share this story