ജെ എൻ യു ക്യാമ്പസിൽ സംഘർഷം; നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു

jnu

ഡൽഹി ജെഎൻയു സർവകലാശാലയിൽ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്ക്. ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘർഷമുണ്ടായത്. എബിവിപി പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയതെന്ന് ഇടത് സംഘടനകൾ ആരോപിച്ചു

സ്‌കൂൾ ഓഫ് ലാംഗ്വേജിലെ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ തർക്കം നിയന്ത്രണാതീതമാകുകയും അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. പരുക്കേറ്റ വിദ്യാർഥികളിൽ ചിലരെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഘർഷത്തിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഒരാൾ വടി കൊണ്ട് വിദ്യാർഥികളെ മർദിക്കുന്നതും മറ്റൊരാൾ വിദ്യാർഥികൾക്ക് നേരെ സൈക്കിൾ എറിയുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
 

Share this story