മൈസൂരുവിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സഹപാഠികൾ; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

attack

മൈസൂരുവിൽ സഹപാഠികളുടെ ക്രൂര ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്. സഹപാഠികൾ വിദ്യാർഥിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി സ്വകാര്യ ഭാഗത്ത് ചവിട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

മൂന്ന് പേർ ചേർന്നായിരുന്നു ആക്രമണം. 13 വയസുകാരനോട് സ്‌കൂളിലേക്ക് പണവും മൊബൈൽ ഫോണും കൊണ്ടുവരാൻ സഹപാഠികൾ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്തതിനാണ് മർദനമേൽക്കേണ്ടി വന്നത്. നാല് വർഷമായി ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് മർദനമേറ്റ വിദ്യാർഥി പോലീസിന് മൊഴി നൽകി

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് സഹപാഠികൾ ആക്രമിക്കാൻ തുടങ്ങിയത്. അധ്യാപികയോട് പരാതിപ്പെട്ടിട്ടും മാറ്റമുണ്ടായില്ലെന്നും കുട്ടി പറയുന്നു. അതേസമയം പോലീസ് ആദ്യം കേസെടുത്തില്ലെന്നും പിന്നീട് സമ്മർദത്തെ തുടർന്നാണ് കേസെടുക്കാൻ തയ്യാറായതെന്നും കുടുംബം ആരോപിച്ചു
 

Tags

Share this story