ഡെറാഡൂണിൽ മേഘവിസ്‌ഫോടനം: കനത്ത നാശനഷ്ടം, മൂന്ന് മരണം

ഡെറാഡൂണിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളിൽ കനത്ത നാശം. മിന്നൽപ്രളയത്തിൽ നിരവധി വീടുകൾ തകർന്നു. ഹിമാചലിലെ മണ്ഡി ജില്ലയിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്.
ഡെറാഡൂണിൽ നിന്ന് ഇരുന്നൂറോളം വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ ദേവഭൂമി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളെയാണ് സംസ്ഥാന ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത്.
ഹിമാചലിലെ മണ്ഡി ജില്ലയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും രണ്ടാളുകളെ രക്ഷപ്പെടുത്തിയതായും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ അപൂർവ് ദേവ്ഗൺ അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷിംലക്ക് സമീപം മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങി. പ്രധാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. 1200 വൈദ്യുതി ട്രാൻസ്‌ഫോർമറുകളുടെ പ്രവർത്തനം 160 ജലവിതരണ പദ്ധതികളും മുടങ്ങി.