ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; അഞ്ച് പേരെ കാണാതായി, കെട്ടിടങ്ങൾ തകർന്നു

uttara

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്ഫോടനമുണ്ടായത്. അഞ്ച് പേരെ കാണാതായി. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു.  കനത്ത മഴയിൽ നന്ദനഗറിലെ ആറ് കെട്ടിടങ്ങൾ പൂർണമായും തകർന്നു.

കുന്താരി, ദുർമ ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദുർമ ഗ്രാമത്തിൽ അഞ്ച് വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു, കന്നുകാലികൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്. 

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ഒരു മെഡിക്കൽ സംഘത്തെയും ആംബുലൻസുകളെയും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Tags

Share this story