ഡൽഹി-എൻ.സി.ആറിൽ സി.എൻ.ജി വില വർധിപ്പിച്ചു: പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും

CNG

ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളായ എൻ.സി.ആറിലും (ദേശീയ തലസ്ഥാന മേഖല) സി.എൻ.ജി (CNG) വില വർധിപ്പിച്ചു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (IGL) കിലോഗ്രാമിന് 3.89 രൂപയുടെ വർധനവാണ് വരുത്തിയത്. പുതിയ നിരക്കുകൾ ഇന്ന് (ഓഗസ്റ്റ് 29) രാവിലെയോടെ നിലവിൽ വന്നു. അന്തരഷ്ട്ര വിപണിയിൽ എൽ.എൻ.ജി (LNG) വിലയിലുണ്ടായ വർധനവാണ് സി.എൻ.ജി വില കൂട്ടാൻ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

​ പ്രധാന നഗരങ്ങളിലെ പുതിയ നിരക്കുകൾ (കിലോഗ്രാമിന്):

ഡൽഹി: ₹86.98 (പഴയ നിരക്ക്: ₹83.09)

നോയിഡ & ഗാസിയാബാദ്: ₹95.59

ഗുരുഗ്രാം: ₹92.01

Tags

Share this story