തണുപ്പിനെ ചെറുക്കാൻ കൽക്കരി കത്തിച്ചു; മുറിയിൽ പുക നിറഞ്ഞ് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു
Nov 19, 2025, 08:17 IST
കർണാടകയിലെ ബെലഗാവിയിൽ മൂന്ന് യുവാക്കൾ പുക ശ്വസിച്ച് മരിച്ചു. തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ കത്തിച്ച കൽക്കരിയിൽ നിന്നുള്ള പുകയേറ്റാണ് യുവാക്കൾ മരിച്ചത്. അമൻ നഗർ സ്വദേശികളായ റയ്ഹാൻ(22), മോഹൻ(23), സർഫറാസ്(22) എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഷാനവാസ് എന്ന 19കാരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒരു ചടങ്ങിൽ പങ്കെടുത്ത് രാത്രിയിലാണ് യുവാക്കൾ നാല് പേരും മുറിയിലെത്തിയത്. തണുപ്പായതിനാൽ ഉറങ്ങുന്നതിന് മുമ്പ് കൽക്കരി ഉപയോഗിച്ച് മുറിയിൽ തീയിടുകയായിരുന്നു
പിന്നാലെ ഇവർ ഉറങ്ങിപ്പോകുകയും മുറിയിലാകെ പുക നിറയുകയും ചെയ്തു. ഇത് ശ്വസിച്ചാണ് മൂന്ന് പേരും മരിച്ചത്.
