ഇന്ത്യൻ സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'കോക്രോച്ച് ജനത പാർട്ടി'; മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷം അംഗങ്ങൾ
ചുരുക്കം ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ സമൂഹ മാധ്യമങ്ങളിൽ വൈറലായി 'കോക്രോച്ച് ജനത പാർട്ടി'. സുപ്രീംകോടതി (സിജെഐ) ജഡ്ജി സൂര്യകാന്ത്, ഇന്ത്യൻ യുവാക്കളെ പാറ്റകളെന്നും പരാന്നഭോജികളെന്നും വിളിച്ചെന്ന് ആരോപിച്ചാണ് സമൂഹ മാധ്യമങ്ങളിൽ പുതിയ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. എന്നാൽ, തന്‍റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് അവകാശപ്പെട്ടു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പുതിയ പ്രസ്ഥാനം സമൂഹ മാധ്യമങ്ങളിൽ ശക്തമായ ജനപിന്തുണയാണ് നേടിയെടുത്തത്.
'കോക്രോച്ച് ജനത പാർട്ടി'
സാമൂഹിക - രാഷ്ട്രീയ പരിഹാസത്തിന്‍റെ രൂപത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിലെ യുവജന പ്രതിഷേധത്തിന്‍റെ വേദിയായി മാറി. 'കോക്രോച്ച് ജനത പാർട്ടി' അഥവാ സിജെപി. എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ എക്സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാപക പ്രചാരം നേടിയത്. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാർട്ടിയിൽ അംഗമായതെന്ന് 'കോക്രോച്ച് ജനത പാർട്ടി' അവകാശപ്പെട്ടു
