വാടക മുറിയിൽ കോളേജ് വിദ്യാർഥിനി മരിച്ച നിലയിൽ; ഒപ്പം താമസിച്ച യുവാവിനായി അന്വേഷണം
Nov 25, 2025, 08:23 IST
ബംഗളൂരുവിൽ വാടകയ്ക്ക് എടുത്ത മുറിയിൽ കോളേജ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനി ദേവിശ്രീയാണ്(21) മരിച്ചത്.
ദേവിശ്രീയെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്ന പ്രേം വർധൻ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ വാടക മുറിയിലെത്തിയത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം മുറി പുറത്ത് നിന്ന് പൂട്ടി പ്രേംവർധൻ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
