ഡോക്ടറില്ലാത്ത സമയത്ത് ഗർഭനിരോധന ശസ്ത്രക്രിയ നടത്തിയത് കമ്പൗണ്ടർ: യുവതിയ്ക്ക് ദാരുണാന്ത്യം

Nati

ഡോക്ടറില്ലാത്ത സമയത്ത് ആശുപത്രിയിലെ കമ്പൗണ്ടർ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. മുബാറക്പൂർ സ്വദേശിയായ ചന്ദൻ കുമാറിന്റെ ഭാര്യ ബബിത ദേവിയാണ് ഗർഭനിരോധന ഗർഭനിരോധന ശസ്ത്രക്രിയക്ക് വിധേയയായത്. സംഭവത്തിനു പിന്നാലെ ബീഹാറിലെ സമസ്പൂർ ജില്ലയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിൽ ബന്ധുക്കൾ ബഹളമുണ്ടാക്കി.

ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് യുവതിയെ അഡ്മിറ്റ് ചെയ്തത്. ആശുപത്രിയില്‍ ഡോക്ടർമാർ ആരുമില്ലെന്ന് കമ്പൗണ്ടറും മറ്റ് ജീവനക്കാരും ആദ്യം യുവതിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കമ്പൗണ്ടർ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍.

ആശുപത്രിയുടെ രണ്ടാം നിലയിലെ മുറിയില്‍ യുവതിക്ക് ട്രിപ്പ് നല്‍കിയ ശേഷം രാവിലെ 11 മണിയോടെ ശസ്ത്രക്രിയ തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞപ്പോള്‍ യുവതിയെ 10 കിലോമീറ്റ‍ർ അകലെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും തുടർന്ന് യുവതിയ്ക്ക് മരണം സംഭവിക്കുകയായിരുന്നുവെന്നും പറഞ്ഞു യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് ബഹളം വെച്ചു.

Share this story