ജോഡോ യാത്രയിലെ പരാമർശം: വിവരങ്ങൾ തേടി രാഹുൽ ഗാന്ധിയുടെ വീട്ടിൽ ഡൽഹി പോലീസ്

delhi

ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ വിവരങ്ങൾ തേടി ഡൽഹി പോലീസ് രാഹുലിന്റെ വസതിയിലെത്തി. ശ്രീനഗറിൽ നടന്ന സമാപന ചടങ്ങിൽ പ്രസംഗിക്കവെ സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാകുന്നതായി താൻ കേട്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ വസതിയിൽ ഡൽഹി പോലീസ് എത്തിയത്

ശ്രീനഗറിൽ നടത്തിയ പ്രസ്താവനയിൽ ജോഡോ യാത്രക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടെന്നും അവർ ബലാത്സംഗത്തിന് ഇരയായതായി തന്നോട് പറഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇരകൾക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ തേടാൻ എത്തിയിരിക്കുകയാണെന്ന് ഡൽഹി സ്‌പെഷ്യൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു

നേരത്തെ വിവരങ്ങൾ തേടി ഡൽഹി പോലീസ് മാർച്ച് 16ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനോട് രാഹുൽ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വീട്ടിൽ പോലീസ് എത്തിയത്.
 

Share this story