രജത ജൂബിലി ആഘോഷത്തിനിടെ ഇരുമ്പ് കൂടിന്റെ കയർ പൊട്ടി താഴേക്ക് വീണ് കമ്പനി സിഇഒക്ക് ദാരുണാന്ത്യം

sanjay

കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങൾക്കിടെ സ്‌റ്റേജിലുണ്ടായ അപകടത്തിൽ സിഇഒ മരിച്ചു. അമേരിക്കയിലെ വിസ്‌ടെക്‌സ് ഏഷ്യാ-പസഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സോഫ്റ്റ് വെയർ കമ്പനി സിഇഒ സഞ്ജയ് ഷാ(56)യാണ് മരിച്ചത്. ഹൈദരാബാദിലെ രാമോജി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് കമ്പനിയുടെ രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. അപകടത്തിൽ പരുക്കേറ്റ കമ്പനി പ്രസിഡന്റ് വിശ്വനാഥ രാജ് ദത്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇരുവരെയും ഇരുമ്പ് കൂടിനുള്ളിലാക്കി സ്റ്റേജിന്റെ മുകളിൽ നിന്ന് താഴേക്ക് ഇറക്കുന്നതിനിടെ കയർ പൊട്ടിയാണ് അപകടമുണ്ടായത്. 15 അടി ഉയരത്തിൽ നിന്ന് ഇരുവരും കോൺക്രീറ്റ് തറയിലേക്ക് വീഴുകയായിരുന്നു. ഇരുമ്പ് കൂട്ടിൽ നിന്ന് ജീവനക്കാർക്ക് നേരെ കൈവീശി ഇരുവരും താഴേക്ക് ഇറങ്ങുന്നതിനിടെയാണ് കയർ പൊട്ടിയത്.
 

Share this story