സഹപ്രവർത്തകയുടെ പീഡന പരാതി; യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി വി ശ്രീനിവാസിന് മുൻകൂർ ജാമ്യം

srinivas

സഹപ്രവർത്തകയുടെ പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് മുൻകൂർ ജാമ്യം. അസം പോലീസെടുത്ത കേസിൽ ശ്രീനിവാസ് മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അമ്പതിനായിരം രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്

അസമിലെ വനിതാ നേതാവ് നൽകിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ വനിതാ നേതാവ് ഉന്നയിച്ചത്. ശ്രീനിവാസ് തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറിയെന്നും ഇവർ പറഞ്ഞിരുന്നു


 

Share this story