കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി; മാർഗനിർദേശം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

election

കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. ഇതിനായുള്ള കരട് മാർഗനിർദേശങ്ങൾ കമ്മീഷൻ തയ്യാറാക്കുന്നതായാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിനും കേന്ദ്ര ഏജൻസികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നൽകിയേക്കും

കോൺഗ്രസും ആം ആദ്മി പാർട്ടിയും അടക്കമുള്ള പാർട്ടികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കം നടക്കുന്നുവെന്നും കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നുമായിരുന്നു പരാതി. 

കേന്ദ്ര ഏജൻസികളുടെ നടപടികളിൽ ഇടപെടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരിമിതിയുണ്ട്. ഇതിനാലാണ് മാർഗനിർദേശം നൽകാൻ ഒരുങ്ങുന്നത്.  നിഷ്പക്ഷ ഇടപെടലുകളാകണം നടത്തേണ്ടതെന്നും റെയ്ഡുകളോ പ്രതിപക്ഷ പാർട്ടികൾക്കെതിരായ മറ്റ് നടപടികളോ ഉണ്ടാകുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മാർഗനിർദേശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചേക്കും.
 

Share this story