ജി എസ് ടി പരിഷ്‌കരണത്തിലെ പരാതികൾ; വിഷയം ചർച്ച ചെയ്യാൻ കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചു

GST

ജി എസ് ടി പരിഷ്‌കരണത്തിലെ പരാതികൾ പരിഹരിക്കാൻ കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചു. വസ്ത്ര മേഖലയിലുള്ളവരും സൈക്കിൾ നിർമാതാക്കളും ഇൻഷുറൻസ് മേഖലയിലുള്ളവരും പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. നാളെ വിവിധ മന്ത്രാലയം സെക്രട്ടറിമാരുടെ യോഗം പ്രശ്‌നങ്ങൾ ചർച്ച ചെയ്യും

സൈക്കിളിന്റെ ജി എസ് ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. എന്നാൽ നിർമാണ വസ്തുക്കളുടെ ജി എസ് ടിയിൽ കുറവില്ലെന്ന് സൈക്കിൾ നിർമാതാക്കൾ പറയുന്നു. 2500 രൂപക്ക് മുകളിലുള്ള വസ്ത്രങ്ങൾ ആണെങ്കിൽ 18 ശതമാനവും അതിന് താഴെയാണെങ്കിൽ 5 ശതമാനം ജി എസ് ടി എന്നുമാണ് പരിഷ്‌കരിച്ചിരിക്കുന്നത്. എന്നാൽ വസ്ത്രനിർമാണത്തിനുള്ള ഫാബ്രിക്കിന് 5 ശതമാനാണ് ജി എസ് ടി. ഇത് സാങ്കേതിക തടസ്സങ്ങളുണ്ടാക്കുമെന്ന് വസ്ത്രവ്യാപാരികൾ പറയുന്നു

ജി എസ് ടി പരിഷ്‌കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് പരിഷ്‌കരണം കൊണ്ടുവന്നതെന്നും മോദി പറഞ്ഞിരുന്നു. 


 

Tags

Share this story