ത്രിപുരയിൽ സംഘർഷം തുടരുന്നു; സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ
Mon, 20 Feb 2023

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിൽ ആരംഭിച്ച രാഷ്ട്രീയ സംഘർഷത്തിന് അയവില്ല. ബിജെപി-സിപിഎം-കോൺഗ്രസ് സംഘർഷങ്ങളിൽ ഇതുവരെ നൂറിലേറെ പേർക്ക് പരുക്കേറ്റു. ബഗാൻബസാറിൽ സിപിഎം പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു
വോട്ടെടുപ്പിന് തലേദിവസം രാത്രിയാണ് ത്രിപുരയിലെ വിവിധയിടങ്ങളിൽ സംഘർഷം ആരംഭിച്ചത്. വോട്ടെടുപ്പ് ദിവസവും പാർട്ടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ബഗാൻബസാറിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തോടെ സംഘർഷം മൂർച്ഛിക്കുകയായിരുന്നു.
സിപിഎം പ്രവർത്തകനായ ദിലീപ് ശുക്ലയാണ് കൊല്ലപ്പെട്ടത്. ബിജെപിയാണ് കൊലപാതകം നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ ബിജെപി ധരികപൂർ പഞ്ചായത്ത് അംഗം കമൽ കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.