പശ്ചിമേഷ്യൻ സംഘർഷം ആശങ്കയുണ്ടാക്കുന്നത്; ഇന്ത്യ നില കൊള്ളുന്നത് ലോകസമാധാനത്തിന്: മോദി
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും ഐക്യത്തിനു വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. പശ്ചിമേഷ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന് ആഹ്വാനം ചെയ്തു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം.
ഇന്ത്യ കാനഡ ചർച്ചയിൽ വിവിധ ധാരണാ പത്രങ്ങൾ ഇരു രാജ്യങ്ങളും കൈമാറി. 3 ധാരണാപത്രങ്ങൾ കൈമാറി. അപൂർവ ധാതു സഹകരണം, പുനരുപയോഗ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, സാംസ്‌കാരിക സഹകരണം. എഐ ഉച്ചകോടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
അതേസമയം ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളിൽ ഇന്ത്യയുടെ ആശങ്കകൾ അറിയിച്ചു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
