പശ്ചിമേഷ്യയിലെ സംഘർഷം: പാചകവാതക വില 2000 രൂപയാകുമായിരുന്നു; ജനങ്ങളെ സംരക്ഷിച്ചത് തങ്ങളെന്ന് പ്രധാനമന്ത്രി മോദി

മോദി ഗ്യാസ്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം പാചകവാതക (എൽപിജി) സിലിണ്ടറിന്റെ വില 2000 രൂപ വരെ ഉയർന്നേക്കാമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, ഇത്തരം പ്രതിസന്ധികളിൽ നിന്ന് രാജ്യത്തെ ഉപഭോക്താക്കളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

​അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധാപൂർവ്വമായ നടപടികളാണ് സ്വീകരിച്ചത്. വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാൻ സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags

Share this story