സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ല; യുദ്ധസാഹചര്യങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി
Mar 5, 2026, 14:43 IST
പശ്ചിമേഷ്യയിലെയും യുക്രൈനിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം ആവശ്യമാണ്. സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു.
ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ. ആഗോള പ്രതിസന്ധികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ുടൻ നടപ്പാക്കണം. സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു
അതേസമയം ഇറാനിൽ ഇസ്രായേൽ-അമേരിക്ക ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1100 കടന്നു. 5000ത്തിലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. മറുവശത്ത് ഗൾഫ് മേഖലയിലേക്ക് ഇറാനും ആക്രമണം തുടരുകയാണ്.
