കർണാടകയിൽ കോൺഗ്രസ് മുന്നേറ്റം; ലീഡിൽ കേവലഭൂരിപക്ഷം കടന്നു, തൊട്ടുപിന്നാലെ ബിജെപി

congress

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന്റെ മുന്നേറ്റമാണ് കാണുന്നത്. ആദ്യഘട്ട ഫലസൂചനകൾ വരുമ്പോൾ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതാണ് തെളിയുന്നത്. കേവല ഭൂരിപക്ഷമായ 113 സീറ്റുകളേക്കാൾ സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. 120 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്

അതേസമയം ബിജെപിയും തൊട്ടുപിന്നാലെയുണ്ട്. 73 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. കർണാടകയിൽ കിംഗ് മേക്കറാകുമെന്ന് കരുതിയ ജെഡിഎസ് പക്ഷേ 25 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കാനായത്. കോൺഗ്രസിന്റെ പ്രധാന നേതാക്കളായ സിദ്ധരാമയ്യയയും ഡികെ ശിവകുമാറും മുന്നിട്ട് നിൽക്കുകയാണ്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ലക്ഷ്മൺ സാവഡിയും മുന്നിട്ട് നിൽക്കുന്നുണ്ട്. 


 

Share this story