കോൺഗ്രസും ബിജെപിയും പിന്തുണ തേടി; ആർക്കൊപ്പമെന്ന് തീരുമാനിച്ചു കഴിഞ്ഞെന്ന് ജെ ഡി എസ്
Fri, 12 May 2023

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച പുറത്തുവരാനിരിക്കെ പിന്തുണ തേടി ബിജെപിയും കോൺഗ്രസും തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് അറിയിച്ച് ജെഡിഎസ്. വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ ഭൂരിഭാഗവും തൂക്കുമന്ത്രിസഭയാണ് പ്രവചിച്ചിരിക്കുന്നത്.
കോൺഗ്രസും ബിജെപിയും തങ്ങളെ സമീപിച്ചിട്ടുണ്ട്, തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്ന് ജെഡിഎസ് മുതിർന്ന നേതാവ് തൻവീർ അഹമ്മദ് പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി രണ്ട് ദേശീയ പാർട്ടികളെയും ജെഡിഎസ് നിയന്ത്രിക്കണമെന്നാണ് ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. കർണാടകയുടെയും ജനങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെയാകും തങ്ങൾ പിന്തുണക്കുകയെന്നും തൻവീർ അഹമ്മദ് പറഞ്ഞു.