17 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; വൈ എസ് ശർമിള കടപ്പയിൽ മത്സരിക്കും

congress

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 17 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. ആന്ധ്ര, ഒഡീഷ, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വൈ എസ് ശർമിള ആന്ധ്രയിലെ കടപ്പയിൽ നിന്ന് മത്സരിക്കും

താരിഖ് അൻവർ ബിഹാറിലെ കതിഹാറിൽ ജനവിധി തേടും. മുൻ കേന്ദ്രമന്ത്രി പള്ളം രാജു കാക്കിനടയിൽ സ്ഥാനാർഥിയാകും. അതേസമയം യുപിയിലെ റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇന്നും പ്രഖ്യാപിച്ചിട്ടില്ല

ആന്ധ്ര മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ ശർമിള ഏതാനും മാസങ്ങൾക്ക് മുമ്പാണ് കോൺഗ്രസിൽ ചേർന്നത്. നിലവിൽ ആന്ധ്രയിലെ പിസിസി അധ്യക്ഷയാണ്‌
 

Share this story