സർക്കാർ രൂപീകരണത്തിന് നീക്കം തുടങ്ങി കോൺഗ്രസ്; നിതീഷും നായിഡുവുമായി സംസാരിക്കും

ഇന്ത്യ സഖ്യം അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ നിർണായക നീക്കങ്ങളുമായി കോൺഗ്രസ്. നിലവിൽ 229 സീറ്റുകളിൽ മുന്നേറുന്ന സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, നവീൻ പട്‌നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടികളുമായി കോൺഗ്രസ് സംസാരിക്കും

നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കമാരംഭിച്ചു. 297 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഇന്ത്യ മുന്നണിക്കൊപ്പം നിന്നാൽ 30 സീറ്റുകൾ കൂടി ഇന്ത്യാ മുന്നണിയിലേക്ക് എത്തും. 

നിതീഷ് കുമാറിനെ പ്രധാനമന്ത്രി പദവിയിലേക്ക് അടക്കം പരിഗണിച്ച് മുന്നണിയിലേക്ക് കൊണ്ടുവരാനാണ് നീക്കം. മമത ബാനർജി അടക്കമുള്ള നേതാക്കളും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
 

Share this story