മധ്യപ്രദേശിലെയും കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു; ബിജെപിയിൽ ചേർന്നേക്കും ​​​​​​​

akshay

ഗുജറാത്തിലെ സൂറത്തിന് പിന്നാലെ മധ്യപ്രദേശിലെ ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥിയും നാമനിർദേശ പത്രിക പിൻവലിച്ചു. ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാമാണ് നാമനിർദേശ പത്രിക പിൻവലിച്ചത്

അക്ഷയ് കാന്തി ബാം ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ഇയാൾക്ക് പിന്നാലെ കൂടുതൽ കോൺഗ്രസ് സ്ഥാനാർഥികൾ പത്രിക പിൻവലിക്കുമെന്ന് സൂചനയുണ്ട്.

അതേസമയം പഞ്ചാബിലെ നാല് മണ്ഡലങ്ങളെ നാല് സ്ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. പിസിസി പ്രസിഡന്റ് അമരിന്ദർ സിംഗ് ബ്രാർ ലുധിയാനയിൽ മത്സരിക്കും.
 

Share this story