സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് കോൺഗ്രസും ഡിഎംകെയുമെന്ന് നരേന്ദ്രമോദി

modi

തമിഴ്‌നാട്ടിൽ ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിക്കുള്ള സ്വീകാര്യത കണ്ട് ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായെന്നും വികസിത ഭാരതവും വികസിത തമിഴ്‌നാടും യാഥാർഥ്യം ആകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു

ബിജെപിക്ക് വോട്ട് ചെയ്യാൻ തമിഴ് ജനത തീരുമാനിച്ച് കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. പിഎംകെ നേതാക്കളെ മോദിയും പുകഴ്ത്തുകയും ചെയ്തു. രാമദാസിന്റെ അനുഭവസമ്പത്തും അൻപുമണിയുടെ പ്രതിഭയുടെ തമിഴ്‌നാടിന് നേട്ടമാകുമെന്നും മോദി പറഞ്ഞു

ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ത്യ സഖ്യം. സ്ത്രീ ശക്തിയെ ആക്രമിക്കുന്നവരാണ് കോൺഗ്രസും ഡിഎംകെയും. നിരന്തരം ഹിന്ദു മതത്തെ അപമാനിക്കുകയാണ്. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ആദ്യ പ്രഹരം ഏപ്രിൽ 10ന് തമിഴ്‌നാട് നൽകുമെന്നും മോദി പറഞ്ഞു.
 

Share this story