പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസ് ബഹുദൂരം മുന്നിൽ; 116 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു

karnataka

കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന്റെ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പത്തിനൊപ്പം ബിജെപിയും കോൺഗ്രസും മുന്നേറിയെങ്കിൽ അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ചിത്രം കൃത്യമായും കോൺഗ്രസിന്റെ ഭാഗത്തേക്ക് തിരിയുന്നതാണ് കാണുന്നത്. നിലവിൽ കോൺഗ്രസ് 100ലധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.

കോൺഗ്രസ് 116 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ബിജെപി 90 സീറ്റിലും കുമാരസ്വാമിയുടെ ജെഡിഎസ് 13 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. മറ്റുള്ളവർ രണ്ട് സീറ്റിലും മുന്നിട്ട് നിൽക്കുന്നു. നിലവിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 73.19 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും ബിജെപിയും ആത്മവിശ്വാസമാണ്. 

Share this story