വോട്ട് ജിഹാദ് നടത്താൻ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു: വിദ്വേഷ പ്രസംഗവുമായി വീണ്ടും മോദി

PM Modi

വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും. മോദിക്കെതിരെ വോട്ട് ജിഹാദ് നടത്താൻ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു. ഒരു പ്രത്യേക മതത്തിലുള്ളവരോട് മോദിക്കെതിരെ വോട്ട് ചെയ്യാൻ കോൺഗ്രസ് അഭ്യർഥിക്കുകയാണെന്നും മോദി പറഞ്ഞു

വോട്ട് ജിഹാദ് അംഗീകരിക്കാനാകില്ല. പാക്കിസ്ഥാനിൽ ഇന്ത്യക്കെതിരെ ജിഹാദ് ചെയ്യുമെന്ന് തീവ്രവാദികൾ ഭീഷണിപ്പെടുത്തുന്നു. മോദിക്കെതിരെ വോട്ട് ജിഹാദ് ചെയ്യാൻ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു. 

കോൺഗ്രസ് ഏത് തലത്തിലേക്കാണ് കൂപ്പുകുത്തിയത്. വോട്ട് ജിഹാദ് അംഗീകരിക്കാനാകുമോയെന്നും മധ്യപ്രദേശിലെ ഖാർഗോണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി ചോദിച്ചു. രാമക്ഷേത്രം സന്ദർശിച്ചതിന് പീഡനം നേരിട്ടെന്ന് ഒരു സ്ത്രീ പറഞ്ഞു. അതിന്റെ പേരിൽ കോൺഗ്രസ് വിടേണ്ടി വന്നുവെന്നും ചിലർ പറഞ്ഞുവെന്നും മോദി ആരോപിച്ചു.
 

Share this story