അയോധ്യ ചടങ്ങിൽ പങ്കെടുക്കാത്തതിന് വിശദീകരണവുമായി കോൺഗ്രസ്; വിമർശിച്ച് ബിജെപി

congress

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം. കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്തിലൂന്നിയ നിലപാടാണ്. സംസ്ഥാനങ്ങളിൽ പൂജകളിലോ ചടങ്ങുകളിലോ പാർട്ടി നേതാക്കൾ പങ്കെടുക്കുന്നത് എതിർക്കില്ല. അയോധ്യ ക്ഷേത്രത്തോട് എതിർപ്പില്ലെന്നും എഐസിസി വ്യക്തമാക്കി

ആർഎസ്എസ് പരിപാടിയെയാണ് എതിർക്കുന്നത്. തങ്ങളെ പോലെ ചടങ്ങിനെ എതിർക്കുന്ന ശങ്കരാചാര്യൻമാരും ഹിന്ദുവിരുദ്ധരാണോയെന്നും എഐസിസി ചോദിക്കുന്നു. എ്‌നാൽ കോൺഗ്രസിന് രാവണ മനോഭാവമെന്നാണ് ബിജെപി വിമർശിക്കുന്നത്.
 

Share this story