കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു

suresh

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് പച്ചൗരി ബിജെപി അംഗത്വം സ്വീകരിച്ചത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു സുരേഷ് പച്ചൗരി

നാല് തവണ രാജ്യസഭാംഗമായിരുന്നു. മധ്യപ്രദേശ് കോൺഗ്രസിലെ വലിയ നേതാവാണ് സുരേഷ് പച്ചൗരി. അദ്ദേഹത്തെ പോലെ മുതിർന്ന നേതാവിനുള്ള ഇടം ഇപ്പോൾ കോൺഗ്രസിൽ ഇല്ല. അതിനാൽ അദ്ദേഹം ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിഡി ശർമ പറഞ്ഞു

മറ്റൊരു കോൺഗ്രസ് നേതാവ് സഞ്ജയ് ശുക്ലയും ഇന്ന് ബിജെപിയിൽ ചേരുമെന്ന് വാർത്തയുണ്ട്. രാജ്യത്തോട് നീതി പുലർത്താൻ സാധിക്കുമെങ്കിൽ അത് മോദിക്ക് മാത്രമാണെന്ന് കോൺഗ്രസ് നേതാക്കളും തിരിച്ചറിഞ്ഞതായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ് വർഗിയ പ്രതികരിച്ചു.
 

Share this story