വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ; തമിഴ്‌നാട്ടിൽ പുതിയ സഖ്യമുണ്ടാകുമോ

vijay

തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷനുമായ പ്രവീൺ ചക്രവർത്തി. വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രവീൺ ചക്രവർത്തി വിജയ്‌യെ കണ്ടത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യ സാധ്യത തേടിയാണെന്ന റിപ്പോർട്ടുകളുണ്ട്

അതേസമയം തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസ്വാമി വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിന് ശേഷം ഒരേ കാറിൽ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും 4 മണിക്കൂറോളം ചർച്ച നടത്തിയെന്നാണ് വിവരം. 

അതേസമയം സംഭവത്തിൽ ഡിഎംകെ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോൺഗ്രസ് സമിതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു.
 

Tags

Share this story