ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് ഗവർണറെ കണ്ടേക്കും

congress

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ കോൺഗ്രസ് നേതാക്കൾ ഗവർണർ ബന്ദാരു ദത്താത്രേയയെ കാണാൻ അനുമതി തേടി. ഇന്ന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടേക്കും

വിശ്വാസ വോട്ടെടുപ്പിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്ന് ജെജെപിയും ഗവർണർക്ക് കത്ത് നൽകിയിരുന്നു

88 സീറ്റുള്ള നിയമസഭയിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് 40 സീറ്റുള്ള ബിജെപി സർക്കാർ രൂപീകരിച്ചിരുന്നത്. എന്നാൽ മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.
 

Share this story