രാഹുൽ ഗാന്ധിയുടെ യാത്രക്ക് പിന്നാലെ കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു

congress

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് പിന്നാലെ അസമിൽ കോൺഗ്രസിലെ രണ്ട് എംഎൽഎമാർ ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് അടക്കം രണ്ട് എംഎൽഎമാരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. വർക്കിംഗ് പ്രസിഡന്റും നോർത്ത് കരിംഗഞ്ച് എംഎൽഎയമായ കമലാഖ്യദേ പുർകയസ്ത, മംഗൽദോ എംഎൽഎ ബസന്ത ദാസ് എന്നിവരാണ് ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്

നിലവിലെ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് സാക്ഷിയാണെന്നും അതിനാലാണ് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നും പുർകയസ്ത പറഞ്ഞു. എംഎൽഎമാരുടെ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇത് സർക്കാരിനെ ശക്തിപ്പെടുത്തുമെന്ന് പ്രതികരിച്ചു

എംഎൽഎ സ്ഥാനം രാജിവെച്ച പുർകയസ്ത കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചിട്ടില്ല. അതേസമയം ഇത്തരം ആളുകളുടെ ഉള്ളിലിരിപ്പ് പുറത്തുവരുന്നത് കോൺഗ്രസിന് നല്ലതാണെന്നായിരുന്നു അസം കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ കുമാർ ബോറ പ്രതികരിച്ചത്.
 

Share this story