കുതിരക്കച്ചവടം തടയാൻ കോൺഗ്രസ് നീക്കമാരംഭിച്ചു; ജയിക്കുന്നവരെ ബംഗളൂരുവിലെത്തിക്കും

dk

കർണാടകയിൽ ഫലസൂചനകൾ അനുകൂലമായതോടെ കുതിരക്കച്ചടവടം തടയാനുള്ള നീക്കം കോൺഗ്രസ് ശക്തമാക്കി. ജയസാധ്യതയുള്ളവരുമായി കോൺഗ്രസ് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇന്നലെ രാത്രി എല്ലാ ജില്ലാ പ്രസിഡന്റുമാരുമായും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഒരു കാരണവശാലും കൂറുമാറ്റമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്താൻ ജില്ലാ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജയിക്കുന്നവരെയെല്ലാം ഉടൻ തന്നെ ബംഗളൂരുവിലെത്തിക്കാനും നിർദേശം നൽകി. ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്നും ഇനി ഫലമറിഞ്ഞ ശേഷം പ്രതികരിക്കാമെന്നുമായിരുന്നു ഡികെ ശിവകുമാർ ഇന്നലെ പ്രതികരിച്ചത്.


 

Share this story