കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ ബിജെപിയിൽ ചേർന്നു

ajay

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ദിനംപ്രതി വിവിധ നേതാക്കളാണ് കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേരുന്നത്. ഈ പട്ടികയിൽ ഏറ്റവുമൊടുവിലത്തെ ആളാണ് അജയ് കപൂർ. കോൺഗ്രസ് ദേശീയ സെക്രട്ടറി കൂടിയാണ് അജയ് കപൂർ

മൂന്ന് തവണ എംഎൽഎയായ അജയ് കപൂർ കാൺപൂരിൽ നിന്നുള്ള പ്രമുഖനായ നേതാവാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അജയ് കപൂർ മത്സരിച്ചേക്കും. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് എംഎൽഎ ആയ കോൺഗ്രസ് നേതാവാണ് അദ്ദേഹം

അതേസമയം 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിദ്വായ് നഗർ മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർഥി മഹേഷ് ത്രിവേദിയോട് 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.
 

Share this story