കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ്?

congress

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് ഛത്തിസ്ഗഢിലെ റായ്പൂരിൽ തുടക്കം. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് ഇന്നറിയാം. രാവിലെ പത്ത് മണിക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാടാകും അന്തിമ തീരുമാനമാകുക. 

തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ പുതിയ പ്രവർത്തക സമിതി വൈകിയേക്കും. നാമനിർദേശത്തിന് മല്ലികാർജുന ഖാർഗെയെ ചുമതലപ്പെടുത്തിയേക്കും. അങ്ങനെയെങ്കിൽ പ്രഖ്യാപനത്തിന് കാലതാമസമെടുക്കും. പതിനയ്യായിരത്തോളം പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 1338 പേർക്കാണ് വോട്ടവകാശമുള്ളത്.
 

Share this story