രാഹുലിന് ഡൽഹിയിൽ വൻ സ്വീകരണമൊരുക്കാൻ കോൺഗ്രസ്; നേതാക്കൾ വിമാനത്താവളത്തിലെത്തും

jodo

മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമൊരുക്കാൻ തീരുമാനിച്ച് കോൺഗ്രസ്. വിധി കേൾക്കുന്നതിനായി രാഹുൽ ഗാന്ധി സൂറത്തിലേക്ക് പോയിരുന്നു. മടങ്ങിയെത്തുന്ന രാഹുലിനെ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്

പാർട്ടിയുടെ പ്രമുഖ നേതാക്കളും എംപിമാരും ഡൽഹി വിമാനത്താവളത്തിലെത്തും. 2019ൽ കർണാടകയിൽ വെച്ച് നടത്തിയ പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചത്. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇത് മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയത്

തടവുശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുൽ കോടതിയിൽ നിന്ന് തന്നെ ജാമ്യം നേടിയിരുന്നു. അപ്പീൽ നൽകുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്.

Share this story