ഒരുമിച്ച് നിന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഗെഹ്ലോട്ട്

gehlot

ഒരുമിച്ച് നിന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എതിർ ശബ്ദം ഉയർത്തുന്ന സച്ചിൻ പൈലറ്റിനെ കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ച ഗെഹ്ലോട്ട് എല്ലാവരും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കണമെന്നും പറഞ്ഞു. 

ഈ മാസം അവസാനത്തോടെ താൻ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സച്ചിൻ പൈലറ്റ് മെയ് 15ന് പ്രഖ്യാപിച്ചിരുന്നു. വസുന്ധര രാജ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസുകളിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് സച്ചിന്റെ ആവശ്യം.
 

Share this story