കർണാടകയിൽ ഒറ്റയ്ക്ക് സർക്കാരുണ്ടാക്കുമെന്ന് കോൺഗ്രസ്; ഇത് ഭാവിയിലേക്കുള്ള ബൂസ്റ്റർ ഡോസ്
May 13, 2023, 11:16 IST

കർണാടകയിൽ ഒറ്റയ്ക്ക് സർക്കാരുണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. ജെഡിഎസിന്റെ പിന്തുണ വേണ്ട. ഇത് കൂട്ടായ്മയുടെ വിജയമാണ്. സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ട്. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു. പരാജയം നഡ്ഡയുടെ തലയിൽ കെട്ടിവെക്കുന്നു. കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കർണാടകയിലെ ഫലം. ജെഡിഎസുമായി സംസാരിക്കാൻ തയ്യാറാണെന്നും ഖേര പറഞ്ഞു
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് വിജയമുറപ്പിച്ചിട്ടുണ്ട്. 119 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 72 സീറ്റിലും ജെഡിഎസ് 25 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്.