ജയ് ബജ്‌റംഗ് ബലി വിളികളുമായി കോൺഗ്രസ്; ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

hanu

കർണാടകയിൽ വിജയമുറപ്പിച്ചതോടെ ഹനുമാന്റെ വേഷം ധരിച്ച് ജയ് ബജ്‌റംഗ് ബലി വിളികളുമായി കോൺഗ്രസ് പ്രവർത്തകർ. ബജ്‌റംഗ് ബലി പ്രഭു കോൺഗ്രസിനൊപ്പമാണ്. അദ്ദേഹം ബിജെപിക്ക് പിഴ ചുമത്തിയെന്ന് പ്രവർത്തകർ പറഞ്ഞു. അധികാരത്തിലെത്തിയാൽ സംഘ്പരിവാർ സംഘടനയായ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു

എന്നാൽ ഹനുമാൻ വിരോധം കൊണ്ടാണ് കോൺഗ്രസ് ഇങ്ങനെ പറയുന്നതെന്നും ഹനുമാൻ ഭക്തർ കോൺഗ്രസിനെ പാഠം പഠിപ്പിക്കണമെന്നും നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ പരിഹസിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ഹനുമാൻ വേഷം ധരിച്ച് തെരുവിലിറങ്ങി ആഘോഷം നടത്തുന്നത്

ഇതിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംലയിലെ ജാഖു ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തി.
 

Share this story