കോൺഗ്രസ്-എഎപി സീറ്റ് ധാരണയായി; ഡൽഹിയിൽ കോൺഗ്രസ് മൂന്നിടത്ത് മത്സരിക്കും

aap

ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡൽഹിയിൽ കോൺഗ്രസ് മൂന്ന് സീറ്റിലും എഎപി നാല് സീറ്റിലും മത്സരിക്കും. സംയുക്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിൽ ആംആദ്മിക്ക് രണ്ട് സീറ്റും ഹരിയാനയിൽ ഒരു സീറ്റും നൽകും

ഗുജറാത്തിലെ 26 സീറ്റിൽ 24 ഇടത്തും കോൺഗ്രസ് മത്സരിക്കും. ബറൂച്ച്, ഭാവ്ഗനർ മണ്ഡലങ്ങളാണ് എഎപിക്ക് നൽകിയത്. ഹരിയാനയിലെ പത്ത് സീറ്റിൽ ഒമ്പതിലും കോൺഗ്രസ് മത്സരിക്കും. കുരുക്ഷേത്ര സീറ്റാണ് ആം ആദ്മിക്ക് നൽകുക. ഗോവയിലെ രണ്ട് സീറ്റിലും കോൺഗ്രസ് മത്സരിക്കും

ന്യൂഡൽഹി, വെസ്റ്റ് ഡെൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളിലാണ് ഡൽഹിയിൽ എഎപി മത്സരിക്കുക. ചാന്ദ്‌നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിൽ കോൺഗ്രസ് മത്സരിക്കും.
 

Share this story