കോൺഗ്രസുകാർ രാജ്യത്തെ വഞ്ചിക്കുന്നു; രാജ്യത്തെ സേവിക്കലാണ് എന്റെ ധർമം: അനിൽ ആന്റണി

anil antony

ഒരു കുടുംബത്തെ രക്ഷിക്കൽ മാത്രമാണ് ധർമമെന്നാണ് കോൺഗ്രസുകാർ വിശ്വസിക്കുന്നതെന്ന് അനിൽ ആന്റണി. ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി. തന്റെ ധർമം രാജ്യത്തെ സേവിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം നിറവേറ്റാൻ പ്രവർത്തിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു

ഭഗവദ്ഗീത ഉദ്ധരിച്ചാണ് അനിൽ ആന്റണി പ്രസംഗം തുടങ്ങിയത്. കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ല. കോൺഗ്രസുകാരാണ് രാജ്യത്തെ വഞ്ചിക്കുന്നത്. എന്റെ തീരുമാനം എ കെ ആന്റണിയുടെ യശസ്സിനെ ബാധിക്കില്ല. കുടുംബ ബന്ധങ്ങളെ രാഷ്ട്രീയം ബാധിക്കില്ല. അച്ഛനോടുള്ള ബഹുമാനവും സ്‌നേഹത്തിലും മാറ്റമുണ്ടാകില്ല

അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട്. രാജ്യത്ത് എല്ലാ പൗരൻമാർക്കും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പാക്കാനുള്ള കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു
 

Share this story