മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാംഗ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; നാഗാലാൻഡിൽ നെഫ്യു റിയോ
Tue, 7 Mar 2023

മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാംഗ്മയും നാഗാലാൻഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. തുടർച്ചയായ രണ്ടാം തവണയാണ് കോൺറാഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയാകുന്നത്. ഷില്ലോംഗിലെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 12 ക്യാബിനറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും
ക്യാബിനറ്റ് അംഗങ്ങളിൽ എട്ട് പേർ എൻപിപിയിൽ നിന്നും രണ്ട് പേർ യുഡിപിയിൽ നിന്നും മറ്റ് രണ്ട് പേർ എച്ച് എസ് ഡി പി, ബിജെപി പാർട്ടികളിൽ നിന്നുമാണ്. 26 സീറ്റ് നേടിയാണ് എൻപിപി മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്.
നാഗാലാൻഡിൽ 37 സീറ്റ് നേടിയ എൻഡിപിപി-ബിജെപി സഖ്യത്തിന് മറ്റ് പാർട്ടികൾ കൂടി പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത സർക്കാരായി മാറും. കൊഹിമയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.