നരേന്ദ്രമോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നു: കെജ്രിവാൾ

kejriwal

മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്യാനിരിക്കെ കേന്ദ്ര ഏജൻസികളെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അഴിമതിയിൽ മുങ്ങി നിൽക്കുന്ന നരേന്ദ്രമോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് കെജ്രിവാൾ പറഞ്ഞു. മദ്യനയക്കേസിൽ താൻ അഴിമതിക്കാരനാണെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്നും കെജ്രിവാൾ പറഞ്ഞു. 

മദ്യനയക്കേസിൽ നാളെ 11 മണിക്കാണ് കെജ്രിവാൾ സിബിഐക്ക് മുമ്പിൽ ഹാജരാകുന്നത്. നരേന്ദ്രമോദിയുടെ അഴിമതിയും ഭരണപരാജയവും മൂടിവെക്കാനാണ് തന്നെ കുടുക്കുന്നതെന്ന ആരോപണം ഉന്നയിച്ചാണ് കെജ്രിവാൾ ിതരിച്ചടിക്കുന്നത്. അറസ്റ്റ് ചെയ്യാനുള്ള ബിജെപി നിർദേശം കേന്ദ്ര ഏജൻസികൾ നടപ്പാക്കുമെന്നും കെജ്രിവാൾ പറയുന്നു.
 

Share this story