കർണാടകയിൽ കണ്ടെയ്‌നർ ലോറിയും സ്ലീപ്പർ ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒമ്പത് പേർ മരിച്ചു

acc

കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്‌നർ ലോറി സ്ലീപ്പർ ബസിൽ ഇടിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ബംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഗോർലത്തു ക്രോസിൽ ദേശീയപാത 48ലാണ് അപകടം നടന്നത്. 

ഹിരിയൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു. 

ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. ലോറി ഡ്രൈവറും അപകടത്തിൽ മരിച്ചു. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം
 

Tags

Share this story