കോടതിയലക്ഷ്യ കേസ്: നിരുപാധികം മാപ്പ് പറഞ്ഞ് അർണാബ് ഗോസ്വാമി
Fri, 26 May 2023

കോടതിയലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് പറഞ്ഞ് റിപബ്ലിക് ടിവി ചീഫ് എഡിറ്ററും എംഡിയുമായ അർണാബ് ഗോസ്വാമി. എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി ആർ കെ പച്ചൗരി നൽകിയ ഹർജിയിലാണ് അർണാബിന് മാപ്പ് പറയേണ്ടി വന്നത്. ഡൽഹി ഹൈക്കോടതിയിലാണ് അർണാബ് മാപ്പ് പറഞ്ഞത്
2016ലാണ് സംഭവം. അന്ന് അർണാബ് ഗോസ്വാമി ടൈംസ് നൗവിലായിരുന്നു. പച്ചൗരിക്കെതിരായ ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച വാർത്ത നൽകുന്നത് കോടതി വിലക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് 2016 ഫെബ്രുവരിയിലാണ് പച്ചൗരി കോടതിയലക്ഷ്യ ഹർജി നൽകിയത്. 2020ൽ അദ്ദേഹം അന്തരിച്ചു.