നയങ്ങൾക്ക് വിരുദ്ധം; പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാന്റെ ചിത്രപ്രദർശനത്തിന് ബിക്കാനിർ ഹൗസിൽ വിലക്ക്

റെയ്ഹാൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവും എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ മകനും ഫോട്ടോഗ്രാഫറുമായ റെയ്‌ഹാൻ രാജീവ് വാധ്‌റയുടെ ചിത്രപ്രദർശനത്തിന് ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ നിയന്ത്രണങ്ങൾ. സ്ഥാപനത്തിന്റെ നയങ്ങൾക്ക് അനുസൃതമല്ലാത്തതിനാലാണ് (inconsistent with policy) നിർദ്ദിഷ്ട ഫോട്ടോകൾ മാറ്റാൻ ആവശ്യപ്പെട്ടതെന്ന് ബിക്കാനിർ ഹൗസ് അധികൃതർ വ്യക്തമാക്കി.

​'നോ ഐഡിയ ഈസ് ഫൈനൽ' (No Idea Is Final) എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ നിന്ന് 105 ചിത്രങ്ങളിൽ 74 എണ്ണമാണ് മാറ്റാൻ ആവശ്യപ്പെട്ടത്. ഡൽഹിയിലെ ജന്തർ മന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ദൃശ്യങ്ങളാണ് ഇവയിൽ ഭൂരിഭാഗവുമെന്നാണ് വിവരം.

​തങ്ങളുടെ സൊസൈറ്റി നയങ്ങൾക്ക് ചേരുന്ന ചിത്രങ്ങൾ മാത്രമാണ് പ്രദർശനത്തിൽ തുടരാൻ അനുവദിച്ചതെന്നാണ് ബിക്കാനിർ ഹൗസ് മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാൽ അവസാന നിമിഷത്തിൽ എടുത്ത ഈ നടപടി കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് റെയ്‌ഹാൻ വിമർശിച്ചു. 

Tags

Share this story