മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം മുറുകുന്നു; ഫോർമുലകളിൽ നേതൃത്വം ഉറപ്പ് നൽകണമെന്ന് ഡികെ

dk

കർണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഡി കെ ശിവകുമാർ. നേതൃത്വം മുന്നോട്ടുവെക്കുന്ന സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ് നേതൃത്വം ഉറപ്പ് നൽകണം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചു

സിദ്ധരാമയ്യയുമായും കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. ശിവകുമാറിന്റെ ആവശ്യങ്ങൾ സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ട്. ഇന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതാക്കളുമായി ചർച്ച നടത്തും. ഡി കെ ശിവകുമാറും ഇന്ന് ഡൽഹിയിൽ എത്തിയേക്കും. സിദ്ധരാമയ്യ ഡൽഹിയിൽ എത്തിയിട്ടുണ്ട്. 85 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കുണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട്

രണ്ട് വർഷം താനും പിന്നീടുള്ള മൂന്ന് വർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെ എന്ന ഫോർമുലയാണ് സിദ്ധരാമയ്യ മുന്നോട്ടുവെച്ചിരിക്കുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാന വകുപ്പുകളും നൽകി അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.
 

Share this story