തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തർക്കം; ബിഹാറിൽ 22കാരനെ മാതൃസഹോദരൻമാർ തല്ലിക്കൊന്നു

police line

ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ 22കാരനെ മാതൃസഹോദരൻമാർ കൊന്നു. ബിഹാർ ശിവഹാർ ജില്ലയിലെ തൊഴിലാളിയായ ശങ്കർ മാഞ്ചിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് കാന്റ് പോലീസ് സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം. 

ശങ്കറിന്റെ മാതൃസഹോദരൻമാരായ രാജേഷ് മാഞ്ചി(25), തൂഫാനി മാഞ്ചി(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ശങ്കർ ആർജെഡി അനുഭാവിയാണെന്നും പ്രതികൾ രണ്ട് പേരും ജെഡിയുവിനെ പിന്തുണച്ചിരുന്നതായും പോലീസ് അറിയിച്ചു. 

മൂന്ന് പേരും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വിഷയമായതും ഏറ്റുമുട്ടലിലേക്ക് നടന്നതും. പിന്നാലെ ശങ്കറിനെ സമീപത്തുള്ള ചതുപ്പ് നിലത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു
 

Tags

Share this story