വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ ഒടുവിൽ ട്രിച്ചിയിൽ പിടിയിൽ

balamurukan

തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ ഒടുവിൽ തമിഴ്‌നാട്ടിൽ പിടിയിൽ. ട്രിച്ചിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ബാലമുരുകനെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പിടികൂടിയത്. തുടർന്ന് ഊട്ടുമല പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു

രാത്രിയോടെ മധുര പാളയം കോട്ടയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ബാലമുരുകനെ വിയ്യൂർ പോലീസിന് കൈമാറുന്ന അടക്കമുള്ള കാര്യങ്ങൾ ഉടൻ നടക്കും. കൊലപാതകം അടക്കം 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. നവംബർ 3നാണ് ഇയാൾ വിയ്യൂരിൽ നിന്ന് കടന്നത്

തമിഴ്‌നാട് പോലീസ് സംഘം ബാലമുരുകനെ തെളിവെടുപ്പിന് കൊണ്ടുപോയി തിരികെ വിയ്യൂരിൽ എത്തിച്ച സമയത്താണ് ഇയാൾ രക്ഷപ്പെട്ടത്. ജയിൽ പരിസരത്ത് നിന്ന് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് പ്രതി കടന്നുകളഞ്ഞത്.
 

Tags

Share this story