കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു; 24 മണിക്കൂറിനിടെ 60,471 പുതിയ കേസുകൾ
Jun 15, 2021, 10:26 IST
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 75 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. തുടർച്ചയായ എട്ടാം ദിവസമാണ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെയാകുന്നത്
24 മണിക്കൂറിനിടെ 2726 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 3,73,033 ആയി ഉയർന്നു. ഇതിനോടകം 2,95,70,881 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 9,13,378 പേരാണ് ചികിത്സയിൽ കഴിയുന്നത്.